2021-22 അധ്യയനവർഷത്തെ സിവിൽ എഞ്ചിനീറിങ് അസോസിയേഷൻ ഉദ്ഘാടനം വിശിഷ്ടാഥിതി പ്രവീൺ ചന്ദ്ര നിർവഹിച്ചു. സിവിൽ സെമിനാർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ.രാജീവ് പി അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
Prof. റിനിത , അനഘ് എൻ ടി കെ എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ഈ കഴിഞ്ഞ കാലഘട്ടത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സിവിൽ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളെയും,സെമെസ്റ്റർ എക്സാമിനാഷനിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിന്റെ ഭാഗമായി അനുമോദിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് സെഷൻ സംഘടിപ്പിച്ചു.
അസ്സോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സിവിൽ ഡിപാർട്മെന്റ് വിദ്യാർത്ഥികൾക്കായി
ക്വിസ് മത്സരം സംഘടിപ്പിച്ചു.